സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഉയർന്ന താപനില പാലക്കാട്

രാജ്യത്തെ ഉയർന്ന ചൂട് ഗുജറാത്തിലെ ബുജിൽ രേഖപ്പെടുത്തി
സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഉയർന്ന താപനില പാലക്കാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുന്നു. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5 ഡിഗ്രി സെൽഷ്യസാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാൾ 1.9 ഡി​ഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡി​ഗ്രി സെൽഷ്യസും വെള്ളനികര 38 ഡി​ഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡി​ഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഉയർന്ന ചൂട് ഗുജറാത്തിലെ ബുജിൽ രേഖപ്പെടുത്തി. 41.6 ഡി​ഗ്രി സെൽഷ്യസാണ് ബുജിൽ അനുഭവപ്പെട്ട ചൂട്.

അതേസമയം മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പിൽ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്. മാർച്ച് 27-ന് ആലപ്പുഴയിലും എറണാകുളത്തും മാത്രമാണ് മഴ സാധ്യയുള്ളത്. മാർച്ച് 28-ന് മറ്റ് രണ്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ച് 29-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മാർച്ച് 30-ന് ഏഴ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം മഴ സാധ്യതയുള്ളത്. അതേസമയം, മാർച്ച് 26 മുതൽ മുതൽ 30 വരെ വിവിധ ജില്ലകളിൽ ഉയർന്നേക്കാവുന്ന താപനിലയുടെ തോതും കാലാവസ്ഥാവകുപ്പ് പുറത്തുവിട്ടു.

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഉയർന്ന താപനില പാലക്കാട്
തൃശൂർ ചുട്ടുപൊള്ളും; മഴ പ്രതീക്ഷിച്ച് നാല് ജില്ലകൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

Related Stories

No stories found.
logo
Reporter Live
www.reporterlive.com