ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പ്രവർത്തകരെ സ്വീകരിച്ചു
ആറ്റിങ്ങലില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജെപി പ്രവർത്തകർ സിപിഐഎമ്മിലേക്ക്. വക്കം പഞ്ചായത്തിലെ ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിലേക്ക് പോയത്. അഞ്ച് ബൂത്ത് ഭാരവാഹികൾ ഉൾപ്പെടെ 10 പേരാണ് ബിജെപി വിട്ടത്. ഒബിസി മോർച്ച ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് തങ്കരാജ് ഉൾപ്പടെയുള്ളവരാണ് പാര്‍ട്ടിവിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ പ്രവർത്തകരെ സ്വീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com