സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങവേ സ്റ്റാർട്ട് ചെയ്ത കാറിൻ്റെ നിയന്ത്രണം വിട്ട് മൂന്ന് പേർക്ക് പരിക്ക്

അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഉടമക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്

dot image

കോട്ടയം: കോട്ടയം കിടങ്ങൂരിൽ പള്ളി പരിസരത്ത് നിയന്ത്രണം വിട്ട കാർ മൂന്നുപേരുടെ മുകളിലേക്ക് ഇടിച്ചു കയറി. കിടങ്ങൂർ കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി പരിസരത്ത് വെച്ചാണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച കാറാണ് ആളുകളുടെ മുകളിലേക്ക് ഇടിച്ച് കയറിയത്. ഇന്നലെയാണ് അപകടം ഉണ്ടായത്.

പള്ളിയില് സംസ്കാര ചടങ്ങ് കഴിഞ്ഞ് ആളുകള് പിരിഞ്ഞുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട കാര് സമീപത്തുള്ളവരുടെ മേല് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റ മൂന്നുപേരിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളജിലും ഒരാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് പരിക്കേറ്റത്. അഞ്ച് വയസുകാരിയായ കുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ട്.

അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഉടമക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

രണ്ടു വയസ്സുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ
dot image
To advertise here,contact us
dot image