കുന്നംകുളത്ത് പൂരത്തിനിടെ സംഘര്ഷം; 5 പേര്ക്ക് വെട്ടേറ്റു

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്ഷം ഉണ്ടായത്

dot image

തൃശൂര്: കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്ഷത്തില് അഞ്ച് പേര്ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്ഷം ഉണ്ടായത്. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടില് ഷൈന് സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിന്, നെബു, എന്നിവര്ക്കാണ് വെട്ടേറ്റത്. ഇന്ന് രാത്രി ഏഴരയോടെയായിരുന്നു സംഭവം.

സ്ഥലത്തെ രണ്ട് പൂരാഘോഷ കമ്മിറ്റികള് തമ്മില് തര്ക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങള് അമ്പലത്തിനു മുന്പില് എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില് ഏറ്റുമുട്ടിയത്. സംഘര്ഷത്തില് ഗുരുതരമായി പരിക്കേറ്റ ഷൈന് സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുന്നംകുളം മലങ്കര ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പരിക്കേറ്റ വൈശ്ശേരി സ്വദേശികള് കുന്നംകുളം താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിട്ടുണ്ട്. കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര് യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image