ഒരുപാടുപേര് പാര്ട്ടി വിടുന്നു, പട്ടിപോലും കൂടെ പോകുന്നില്ല: രാജ്മോഹന് ഉണ്ണിത്താന്

അഞ്ച് വര്ഷം മുന്പ് തന്നെ ജനങ്ങള്ക്കിടയില് പ്രചാരണം തുടങ്ങിയെന്നും രാജ്മോഹന് ഉണ്ണിത്താന്

dot image

കാസര്ഗോഡ്: കാസര്ഗോഡ് ലോക്സഭാ മണ്ഡലത്തില് ഇത്തവണ ഭൂരിപക്ഷം മൂന്നിരട്ടിയാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംപിയുമായ രാജ്മോഹന് ഉണ്ണിത്താന്. പ്രത്യേക പ്രചാരണ പരിപാടി ആവശ്യമില്ല. അഞ്ച് വര്ഷം മുന്പ് തന്നെ ജനങ്ങള്ക്കിടയില് പ്രചാരണം തുടങ്ങിയെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.

'കോണ്ഗ്രസ് പാര്ട്ടിയില് അടിയുറച്ചു നിന്നിട്ടുള്ള കോണ്ഗ്രസുകാരനാണ് ഞാന്. ഒരുപാടുപേര് പാര്ട്ടി വിട്ടുപോകുന്നു. പോകുന്ന ആളുകളെ വീട്ടിലെ പട്ടി പോലും കൂടെ പോകുന്നില്ല.' രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. പത്മജ വേണുഗോപാല് ബിജെപിയില് ചേര്ന്ന പശ്ചാത്തലത്തില് കൂടിയാണ് പ്രതികരണം.

പോകുന്നവരെല്ലാം നിരാശ ബാധിച്ച് തിരിച്ചുവരുമെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. എംപിയും തൃശൂരിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയുമായ കെ മുരളീധരന് പോരാളിയാണെന്നും വടകരയില് ഷാഫി പറമ്പില് വിജയിക്കും, ഷാഫിയുടെ കളി വടകരയില്ല കാണാമെന്നും രാജ്മോഹന് ഉണ്ണിത്താന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image