'തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കും, ടിപി കേസിലും അങ്ങനെ തന്നെ'; സിദ്ധാർത്ഥന്‍റെ മരണത്തിൽ സിപിഐഎം

'എസ്എഫ്ഐയ്ക്കും സിപിഐഎമ്മിനുമെതിരെ കടന്നാക്രമണം നടക്കുകയാണ്'
'തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കും,  ടിപി കേസിലും അങ്ങനെ തന്നെ'; സിദ്ധാർത്ഥന്‍റെ മരണത്തിൽ സിപിഐഎം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐയ്ക്കും സിപിഎമ്മിനുമെതിരെ കടന്നാക്രമണം നടക്കുകയാണെന്നും തെറ്റായ നിലപാടിനെ എതിർക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ടി പി കൊലക്കേസിലും പാര്‍ട്ടിക്ക് ഇതേ നിലപാട് തന്നെയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി കോളജുമായി ബന്ധപ്പെട്ട് എസ്എഫ്ഐയ്ക്കും സിപിഐഎമ്മിനുമെതിരെ കടന്നാക്രമണം നടക്കുകയാണ്. ധീരജിനെ വെട്ടിക്കൊന്ന നിഖില്‍ പൈലി തൻ്റെ കുട്ടിയാണെന്നാണ് സുധാകരൻ പറഞ്ഞത്. തെറ്റായ നിലപാടിനെ എതിർക്കും. എസ്എഫ്ഐയും സിപിഐഎമ്മും വെറ്ററിനറി കോളജ് സംഭവം തള്ളിപ്പറഞ്ഞു. മാധ്യമങ്ങൾ ഈ വിഷയത്തിൽ നിരന്തരം കടന്നാക്രമണം നടത്തുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ടി പി കേസിലും ഇതേ നിലപാടാണ് സിപിഐഎമ്മിന് പറയാനുള്ളത്. എന്നാൽ മോഹനൻ മാസ്റ്ററെ പ്രതിയാക്കിയപ്പോള്‍ പാര്‍ട്ടി പ്രതിരോധിച്ചു. ഒന്നര വർഷം മോഹനനെ ജയിലിലേക്കയച്ചു. ടിപിയുടെ കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. എന്നാൽ സിപിഐഎമ്മിനെ തകർത്തു കളയാൻ ശ്രമിക്കരുതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കേന്ദ്രസർക്കാരിനെതിരെയും എം വി ഗോവിന്ദന്‍ രൂക്ഷ വിമർശനം ഉയർത്തി. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാധ്യമങ്ങൾക്ക് ഭയമായി. അതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിച്ചു. ഇത്തവണത്തേത് സാധാരണ തിരഞ്ഞെടുപ്പല്ല. ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇന്ത്യയുണ്ടാവില്ല. ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണ്. വിശ്വാസികളൊന്നും വർഗീയവാദികളല്ല. വർഗീയവാദികൾക്ക് വിശ്വാസവുമില്ല. ശ്രീരാമ ക്ഷേത്ര ഉദ്ഘാടനം ഇപ്പോൾ തന്നെ തീരുമാനിച്ചതിൻ്റെ കാരണം രാഷ്ട്രീയമാണ്, വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അത് വോട്ടായി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ രണ്ടക്കം തികയ്ക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഭ്രാന്തമായ വെറും സങ്കല്പം മാത്രമാണ്.

വൈകുന്ന പെൻഷൻ കുടിശ്ശികയെ കറിച്ചും എം വി ഗോവിന്ദൻ പ്രതികരിച്ചു. കേന്ദ്രത്തിൽ നിന്ന് പണം ലഭിക്കാതെ പെൻഷൻ, ശമ്പളം എന്നിവ എങ്ങനെ കൊടുക്കാനാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം നാളെയോ മറ്റന്നാളോ കൃത്യമായി തന്നെ കൊടുക്കും. പണം തരാതിരിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ അടവാണ്. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. ഇതിന്റെ പേരിൽ ഒരു വികസന പ്രവർത്തനങ്ങളും നിർത്തി വെക്കാൻ പോകുന്നില്ല. മാതൃകയായി തന്നെ എല്ലാം നടപ്പാക്കും. കേരളം സ്വന്തം കാലിൽ നിൽക്കുകയും ചെയ്യും. വിജ്ഞാന സമ്പദ് വ്യവസ്ഥ പ്രയോജനപ്പെടുത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'തെറ്റായ നിലപാടിനെ ഞങ്ങൾ എതിർക്കും,  ടിപി കേസിലും അങ്ങനെ തന്നെ'; സിദ്ധാർത്ഥന്‍റെ മരണത്തിൽ സിപിഐഎം
സിദ്ധാർത്ഥന്‍റെ മരണം: കേരള പൊലീസിൽ വിശ്വാസമില്ല, കേസ് ഇല്ലാതാക്കാന്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല

Related Stories

No stories found.
logo
Reporter Live
www.reporterlive.com