
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം, സ്വന്തം ഭാഷയുടെ പ്രധാന്യം ഉയര്ത്തി ലോകമെമ്പാടും മാതൃഭാഷാ ദിനം ആഘോഷിക്കുമ്പോള് മലയാളത്തിന് നമ്മുടെ കേരളത്തില് എത്രത്തോളം പ്രധാന്യം ലഭിക്കുന്നുണ്ടെന്ന് ചിന്തിപ്പിച്ചാണ് ഈ മാതൃഭാഷാ ദിനം കടന്നു പേകുന്നത്. മലയാളത്തിന് എത്രത്തോളം പ്രാധാന്യം നാം നല്കുന്നുണ്ട്? മലയാളം സംസാരിക്കുന്നത് തെറ്റാണെന്നും മോശമാണെന്നും കരുതുന്ന ഒരു തലമുറ കൂടി നമുക്കിടയിലുണ്ടെന്നത് ചിന്തിപ്പിക്കുന്നതാണ്. ജീവിതത്തിന്റെ സകല മേഖലകളിലും ഇംഗ്ലീഷ് ആഴത്തില് സ്വാധീനം ചെലുത്തിയപ്പോള് മലയാള ഭാഷയെ അറിഞ്ഞോ അറിയാതെയോ എല്ലാവരും മറക്കുന്നുവെന്ന് വേണം പറയാന്.
മലയോര നാട് എന്ന അര്ത്ഥത്തില് നിന്നാണ് മലയാളം എന്ന വാക്കുണ്ടായത്. കോട്ട, തമിഴ്, കുടക്, അവസാനമായി മലയാളം എന്നിവയ്ക്കൊപ്പം ദ്രാവിഡ ഭാഷകളുടെ വിഭാഗത്തില് മലയാളം ഉള്പ്പെടുന്നു. അതില് തമിഴ് ഭാഷയുടെ സ്വാധീനം വളരെ കൂടുതലായിരുന്നു. എന്നിരുന്നാലും, മലയാള ഭാഷയുടെ ഉത്ഭവം 9-ആം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണെന്നും കണക്കാക്കപ്പെടുന്നു. മലയാള ഭാഷ ഒരു സ്വതന്ത്ര ഭാഷ എന്ന നിലയിലുള്ള ചരിത്രവും പരിണാമവും ഒമ്പതാം നൂറ്റാണ്ടിലെ വിളംബരരേഖയില് കണ്ടെത്തിയിട്ടുണ്ട്. നാല് പ്രധാന ദ്രാവിഡ ഭാഷകളില്, മലയാളം സ്വതന്ത്രവും സ്വന്തം സാഹിത്യകൃതികള് വികസിപ്പിക്കാന് ഉപയോഗിച്ചിട്ടുള്ളതായും വിലയിരുത്തിയിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ട് മുതല് മലയാള ഭാഷ ഒരു പ്രത്യേക ഭാഷയായി വികസിക്കാന് തുടങ്ങി. മലയാള ഭാഷയുടെ ലിപിയെക്കുറിച്ചും മലയാളത്തിന്റെ ചരിത്രത്തെക്കുറിച്ചും നിരവധി അഭിപ്രായങ്ങളും വീക്ഷണങ്ങളും വരാന് തുടങ്ങി.
വൈവിധ്യങ്ങള് കൊണ്ട് സംസ്കാരം തീര്ക്കുന്ന ഭാരതത്തിലാണ് നാം ജീവിക്കുന്നത്. വൈവിധ്യങ്ങള് എന്ന് പറയുമ്പോള് അത് വേഷം ആകാം ആഹാരം ആകാം ജീവിത സാഹചര്യങ്ങള് ആകാം എല്ലാത്തിനും അപ്പുറത്തേക്ക് ഭാഷയുടേതാവാം. കാരണം വിവിധ ഭാഷകള് കൊണ്ട് നിറഞ്ഞ ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ആ ഇന്ത്യയില് ഇന്ന് തെക്കേ അറ്റത്തായി 38,863 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണ്ണത്തില് കിടക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന് അവകാശപ്പെടാനും ഒത്തിരിയുണ്ട്. കാരണം ഭാരതത്തില് ഭാഷ അടിസ്ഥാനത്തില് നിലവില് വന്ന സംസ്ഥാനങ്ങളില് ഏഴാമത്തെ സംസ്ഥാനം ആണ് കേരളം.
മലയാള ഭാഷയുടെ ചരിത്രത്തിലും പരിണാമത്തിലും തമിഴിന്റെ സ്വാധീനം അതിന്റെ ആദ്യഘട്ടത്തില് തന്നെ മനസ്സിലാക്കാന് കഴിയും. ഭരണഭാഷ മലയാളമായിരുന്നിട്ടും, കേരളത്തിന്റെ പടിഞ്ഞാറന് പ്രദേശങ്ങളില് തമിഴിനെ പണ്ഡിത ഭാഷയായി നിശ്ചയിച്ചിട്ടുണ്ട്. കാലക്രമേണ മലയാള ഭാഷ ഉയരങ്ങളിലേക്ക് ഉയരുകയും രാജകീയ വിളംബരങ്ങള്ക്കും പ്രമാണങ്ങള്ക്കും ഇടം നേടുകയും ചെയ്തു. അത് പിന്നീട് ലോകത്തിലെ ഒരു വ്യക്തിഗത ഭാഷയാക്കി മാറ്റി.
എന്നാല് ഈ മാതൃഭാഷ ദിനത്തില് കേരളത്തില് മാതൃഭാഷ എങ്ങനെ സഞ്ചരിക്കുന്നു എന്ന് ചോദിച്ചാല് പറയേണ്ടിവരും അത് വളരെ കഷ്ടപ്പെട്ട് തന്നെയാണ്. ഇന്ന് മലയാളികളടക്കം ഇംഗ്ലീഷ് ഭാഷകളുടെ പിന്നാലെ പോകുമ്പോഴും, ശ്രേഷ്ഠഭാഷാ പദവിയിലേക്കുയര്ത്തിയിട്ടും, മലയാളഭാഷയും അതിന്റെ സംസ്കാരവും മറന്നു പോകുന്നുണ്ടോ എന്ന് ചിന്തിക്കണം. ലോക മാതൃഭാഷ ദിനത്തില് നമ്മള് ഓരോരുത്തരും മനസില് കരുതേണ്ടത് ഒറ്റ കാര്യം മാത്രമാണ്. നമ്മുടെ ഭാഷ നമ്മുടെ അവകാശമാണ്. കൈവിടാതെ അതിനെ കാത്തുസൂക്ഷിക്കേണ്ടത് നമ്മളാണ്.
'മറ്റുള്ള ഭാഷകള് കേവലം ധാത്രിമാര്
മര്ത്യന്നു പെറ്റമ്മ തന് ഭാഷതാന്'
കർഷകന്റെ മരണം: ദില്ലി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു