ആലത്തൂരിൽ രാധാകൃഷ്ണൻ, ചാലക്കുടിയിൽ രവീന്ദ്രനാഥ്; നിർദ്ദേശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്

ഇതിനിടെ ആലത്തൂരിൽ മത്സരിക്കാനിറങ്ങുമെന്ന അഭ്യൂഹങ്ങള് തള്ളാതെയായിരുന്നു കെ രാധാകൃഷ്ണൻ്റെ മാധ്യമങ്ങളോടുള്ള പ്രതികരണം

ആലത്തൂരിൽ രാധാകൃഷ്ണൻ, ചാലക്കുടിയിൽ രവീന്ദ്രനാഥ്; നിർദ്ദേശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്
dot image

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥിപട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ്. ചാലക്കുടിയിൽ നിന്നും മുൻമന്ത്രി സി രവീന്ദ്രനാഥിനെയാണ് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിരിക്കുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് കൈമാറിയിരിക്കുന്നത്.

ഇതിനിടെ ആലത്തൂരിൽ മത്സരിക്കാനിറങ്ങുമെന്ന അഭ്യൂഹങ്ങള് തള്ളാതെയായിരുന്നു കെ രാധാകൃഷ്ണൻ്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. സ്ഥാനാര്ത്ഥിത്വം പാര്ട്ടി തീരുമാനിക്കുമെന്നും തീരുമാനം സെക്രട്ടറി പറയുമെന്നും കെ രാധാകൃഷ്ണന് പ്രതികരിച്ചിരുന്നു.

ആലത്തൂരിലേയ്ക്ക് ഡോ പി കെ ജമീലയെയും മുൻ എം പി എസ് അജയകുമാറിനെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image