കൊല്ലം സ്വദേശികള്‍ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍; ഹീറ്ററിലെ വാതകം ശ്വസിച്ചതെന്ന് സംശയം

പോസ്റ്റ്‌മോര്‍ട്ടം രാത്രി വൈകി നടക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും സാന്‍ മറ്റേയോ പൊലീസ് പറഞ്ഞു.
കൊല്ലം സ്വദേശികള്‍ കാലിഫോര്‍ണിയയില്‍ മരിച്ച നിലയില്‍; ഹീറ്ററിലെ വാതകം ശ്വസിച്ചതെന്ന് സംശയം

യുഎസിലെ കാലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാത്തിമാമാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ജി ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി. ഭാര്യ ആലീസ് പ്രിയങ്ക ഇവരുടെ നാല് വയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ഹീറ്ററില്‍ നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് സംശയം.

ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാത്രി 7.45 നാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടം രാത്രി വൈകി നടക്കുമെന്നും റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂവെന്നും സാന്‍ മറ്റേയോ പൊലീസ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com