വസീഫിന്റേത് വധഭീഷണി; പരാതിയുമായി മഹിളാ മോര്‍ച്ച

സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
വസീഫിന്റേത് വധഭീഷണി; പരാതിയുമായി മഹിളാ മോര്‍ച്ച

കോഴിക്കോട്: കോഴിക്കോടിന്റെ സ്വഭാവിക ജീവിതത്തില്‍ കളങ്കം സൃഷ്ടിക്കാന്‍ ഏതെങ്കിലും മോര്‍ച്ചക്കാര്‍ ശ്രമിച്ചാല്‍ അവരെ മോര്‍ച്ചറിയിലാക്കുമെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടിയുമായി മഹിളാ മോര്‍ച്ച. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. വി വസീഫിന്റെത് വധഭീഷണി ആണെന്നാണ് മഹിളാമോര്‍ച്ചയുടെ ആരോപണം.

വസീഫിന്റേത് വധഭീഷണി; പരാതിയുമായി മഹിളാ മോര്‍ച്ച
ആന കര്‍ണാടക വനമേഖലയില്‍, കേരളത്തിന്റെ ജനവാസ മേഖലയില്‍ ഇറങ്ങിയാലേ മയക്കുവെടിവെക്കൂ; വനംമന്ത്രി

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നാല്‍ പ്രശ്നമുള്ള കാര്യമാണെന്ന് സ്ഥാപിക്കുകയാണ്. കേരളത്തില്‍ ബിജെപി വളരാത്തത് ഡിവൈഎഫ് ഉള്ളതുകൊണ്ടാണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ട. കോഴിക്കോടിന്റെ സ്വാഭാവിക പോക്കിനെ കളങ്കംസൃഷ്ടിക്കാന്‍ ഏതെങ്കിലും മോര്‍ച്ചക്കാര്‍ പുറപ്പെട്ടാല്‍ നിങ്ങളെ മോര്‍ച്ചറിയിലാക്കും. അതില്‍ ഒരു തര്‍ക്കവും വേണ്ട. നിങ്ങളെ രാഷ്ട്രീയമായി മോര്‍ച്ചറിയിലേക്ക് അയച്ച ഈ കേരളമാണ് പറയുന്നത്. അതേ മോര്‍ച്ചറിയില്‍ തന്നെ നിങ്ങള്‍ ഇരിക്കേണ്ടി വരും. നിങ്ങളുടെ രാഷ്ട്രീയം ജീര്‍ണ്ണിച്ച രാഷ്ട്രീയമാണ്. ഇത് ജനാധിപത്യകേരളത്തിന് ഭൂഷണമായ രാഷ്ട്രീയമല്ലെന്നുമായിരുന്നു വസീഫ് പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരുന്ന യുവാക്കള്‍ക്കെതിരെ ചൂലെടുത്ത് പ്രതിഷേധിച്ചത്. ബീച്ചിനെ ലഹരി മുക്തമാക്കാനുള്ള ശ്രമം തുടരുമെന്നും മഹിളാമോര്‍ച്ച വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com