മലബാർ ആര് നേടും; തന്ത്രങ്ങൾ മെനഞ്ഞ് കരുക്കൾ നീക്കി മുന്നണികൾ, ലക്ഷ്യം സാമുദായിക വോട്ട് ബാങ്കുകൾ

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വഴിയൊരുക്കിയതിൽ മുസ്‌ലീം വോട്ട് നിർണ്ണായകമായെന്നാണ് ഇടതുപക്ഷത്തിന്റെ തന്നെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ മുസ്‌ലീം വോട്ട് ബാങ്ക്‌ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.
മലബാർ ആര് നേടും; തന്ത്രങ്ങൾ മെനഞ്ഞ് കരുക്കൾ നീക്കി മുന്നണികൾ, ലക്ഷ്യം സാമുദായിക വോട്ട് ബാങ്കുകൾ

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തന്ത്രങ്ങൾ മെനഞ്ഞ് കരുക്കൾ നീക്കുകയാണ് മുന്നണികൾ. സാമുദായിക വോട്ട് ബാങ്കുകൾ കൂടി ലക്ഷ്യമിട്ടാണ് അണിയറയിലെ നീക്കങ്ങൾ. മുസ്ലീം വോട്ട് തങ്ങളുടെ കൂടാരത്തിലെത്തിക്കാനുള്ള ഇടതുപക്ഷ ശ്രമങ്ങളാണ് മലബാർ രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വഴിയൊരുക്കിയതിൽ മുസ്‌ലീം വോട്ട് നിർണ്ണായകമായെന്നാണ് ഇടതുപക്ഷത്തിന്റെ തന്നെ വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ മുസ്‌ലീം വോട്ട് ബാങ്ക്‌ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. മലബാറിലെ തന്നെ ഏറ്റവും വലിയ വോട്ട് ബാങ്കായ സമസ്തയെ കൂട്ട് പിടിക്കാനാണ് സിപിഐഎമ്മിന്റെ ആഗ്രഹം. മലപ്പുറത്തടക്കം സമസ്‌തക്ക് കൂടി സമ്മതനായ സ്ഥാനാർഥിയെ തേടുന്നുവെന്ന ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ ആ നീക്കത്തിന്റെ ഫലമാണ്. മുസ്‌ലീം ലീഗ് നേതൃത്വവും സമസ്തയുടെ ഒരു വിഭാഗവും തമ്മിൽ തുടരുന്ന നേർക്കുനേർ ഏറ്റുമുട്ടലിലാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. മുസ്‌ലീം സമുദായത്തിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടികളോടും നയങ്ങളോടുമുള്ള വിരുദ്ധതക്കും അകൽച്ചക്കും ഗണ്യമായ കുറവ് വന്നതായും പാർട്ടി കരുതുന്നുണ്ട്.

എന്നാൽ അത്തരം നീക്കങ്ങൾ തങ്ങൾക്ക് പോറലേൽപ്പിക്കില്ല നിലപാടിലാണ് ലീഗ് നേതൃത്വം. ദേശീയ തലത്തിലടക്കം സമുദായം നേരിടുന്ന അരക്ഷിതാവസ്ഥയിൽ ആശങ്കയിൽ തുടരുന്ന മുസ്‌ലീം സമൂഹം ലീഗിന് അപ്പുറത്തേക്ക് മാറി ചിന്തിക്കില്ലെന്നാണ് നേതൃത്വത്തിന്റെ ഉറച്ച ധാരണ. സമസ്തയുമായി ഉണ്ടാകുന്ന തർക്കങ്ങൾ താൽക്കാലിക വിഷയങ്ങൾ മാത്രമാണെന്നും അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് നേതൃത്വം ആണയിടുന്നിത്. സമസ്തക്ക് അകത്തെ ലീഗ് വിരുദ്ധരാണ് തർക്കങ്ങൾക്ക് കാരണമെന്നും അവരെ പൊതുമദ്ധ്യത്തിൽ തുറന്ന് കാട്ടാനായതായും ലീഗ് വിലയിരുത്തുന്നുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാത്ത സമസ്തയിൽ ഇത്തവണ ലീഗ് അനുകൂലികളുടെയും വിരുദ്ധരുടെയും രണ്ട് ചേരികൾ ശക്തിയാർജിച്ചുവന്നതും ശ്രദ്ധേയമായ മാറ്റമാണ്. സ്ഥാനാർഥി നിർണയങ്ങളടക്കം ഇത്തവണത്തെ സാമുദായിക വോട്ട് രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് ഉറപ്പ്.

മലബാർ ആര് നേടും; തന്ത്രങ്ങൾ മെനഞ്ഞ് കരുക്കൾ നീക്കി മുന്നണികൾ, ലക്ഷ്യം സാമുദായിക വോട്ട് ബാങ്കുകൾ
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം, സീറ്റ് വേണമെന്ന് ആര്‍ജെഡി

Related Stories

No stories found.
logo
Reporter Live
www.reporterlive.com