യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

വ്യക്തിവൈരാ​ഗ്യമാണ് ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം
യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ

ഇടുക്കി: യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇടുക്കി ഉടുമ്പൻചോല പാറക്കലിലാണ് സംഭവം. ഷീല എന്ന യുവതിയെ അയൽവാസി ശശിയാണ് ആക്രമിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് സംഭവം. വ്യക്തിവൈരാ​ഗ്യമാണ് ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പ്രതി ശശി ഉടുമ്പൻചോല പൊലീസിന്റെ പിടിയിലായി. ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; അയൽവാസി പിടിയിൽ
പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി; അഡ്വ ബി എ ആളൂരിനെതിരെ യുവതിയുടെ പരാതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com