പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക്; ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്

പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ പാര്‍ക്കിന് ലൈസന്‍സ് നല്‍കിയത്
പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക്; ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ച് കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് കൂടരഞ്ഞി പഞ്ചായത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ പാര്‍ക്കിന് ലൈസന്‍സ് നല്‍കിയത്. 6000 രൂപ ലൈസന്‍സ് ഫീ ഇനത്തില്‍ അടച്ചിട്ടുണ്ട്. 2019 -2020 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയായി 5 ലക്ഷം രൂപ അടച്ചു. റവന്യു റിക്കവറി കുടിശ്ശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസില്‍ അടച്ചു. നിലവില്‍ ഗാര്‍ഡന്‍ മാത്രം ഉപയോഗിക്കാനാണ് അനുമതി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ലൈസന്‍സിന് അപേക്ഷിച്ചില്ലെങ്കിലും അനുവദിച്ചില്ലെന്നായിരുന്നു പഞ്ചായത്ത് കോടതിയെ അറിയിച്ചത്. അനുബന്ധ രേഖകളിലെ പിഴവ് തിരുത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും പഞ്ചായത്ത് കോടതിയെ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടലിന് പിന്നാലെയായിരുന്നു 2018ല്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിച്ചിരുന്ന പി വി അന്‍വറിന്റെ പാര്‍ക്ക് അടച്ചുപൂട്ടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com