യൂത്ത് കോണ്‍ഗ്രസ് ഗാന്ധി രക്തസാക്ഷി അനുസ്മരണ വേദിയില്‍ ആര്‍എസ്എസ് അതിക്രമം; ജയ് ശ്രീറാം വിളിച്ചു

തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഗാന്ധി രക്തസാക്ഷി അനുസ്മരണ വേദിയില്‍ ആര്‍എസ്എസ് അതിക്രമം; ജയ് ശ്രീറാം വിളിച്ചു

കണ്ണൂര്‍: നടുവിലില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ആര്‍എസ്എസ് അതിക്രമം. ഇരിക്കൂര്‍ മണ്ഡലം കമ്മറ്റി നടത്തിയ ഗാന്ധി രക്തസാക്ഷി അനുസ്മരണ വേദിയില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു.

ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന ബാനര്‍ വേദിയിലുണ്ടായിരുന്നു. ഈ ബാനര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് അതിക്രമിച്ച് നടന്നത്.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com