റിപബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരൻ്റെ വാഹനത്തിൽ

പൊലീസ് വാഹനത്തിൻ്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്ന് വിശദീകരണം

റിപബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരൻ്റെ വാഹനത്തിൽ
dot image

കോഴിക്കോട്: റിപബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരൻ്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചത് വിവാദമാകുന്നു. പൊലീസ് വാഹനത്തിന് പകരം അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത് മാവൂരിലെ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനം. വിപിൻ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎൽ 10 ബി 1498 നമ്പറിലുള്ള വാഹനമാണ് അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിച്ചത്.

എന്നാൽ പൊലീസ് വാഹനത്തിൻ്റെ കാലാവധി കഴിഞ്ഞതിനാലാണ് മറ്റൊരു വാഹനം ഉപയോഗിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം. കളക്ടറുടെ അനുമതിയോടെയാണ് വാഹനം വാടകക്ക് എടുത്തെന്നും പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image