പുതുവത്സര ആഘോഷം; കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ

കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ തുടരും.
പുതുവത്സര ആഘോഷം; കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ

കൊച്ചി: പുതുവത്സര ആഘോഷത്തിനൊരുങ്ങി നാടും ന​ഗരവും. നഗരത്തിലെങ്ങും നടക്കുന്ന പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ കൊച്ചി മെട്രോയും ഒരുങ്ങി. കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ തുടരും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ്. പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകുമെന്ന് വാ‍ർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുതുവത്സര ആഘോഷം; കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ
പുനഃസംഘടന; മന്ത്രിമാരുടെ ഓഫീസുകളില്‍ മാറ്റം, ആന്റണി രാജുവിന്റെ ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന്

Related Stories

No stories found.
logo
Reporter Live
www.reporterlive.com