'നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല'; ലൈഫില്‍ പി പ്രസാദ്

നവ കേരള സദസ്സ് നടന്ന മൈതാനം 'നവകേരള സദസ്സ് മൈതാനം' എന്ന് അറിയപ്പെടണം എന്ന് മന്ത്രി വി എന്‍ വാസവന്‍
'നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല'; ലൈഫില്‍ പി പ്രസാദ്

കോട്ടയം: നവ കേരളം ഭവന രഹിതര്‍ ഇല്ലാത്തതെന്ന് മന്ത്രി പി പ്രസാദ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും ലൈഫ് പദ്ധതി മുടങ്ങി പോകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പി പ്രസാദ് പറഞ്ഞു. ആകെയുള്ള 4 ലക്ഷത്തില്‍ 72,000 രൂപ നല്‍കിയിട്ട് നിങ്ങള്‍ ഈ വീടിന് കേന്ദ്രത്തിന്റെ പേരും പ്രധാനമന്ത്രിയുടെ ഫോട്ടോയും വെക്കണം എന്നു പറഞ്ഞാണ് നോട്ടീസ് ലഭിച്ചത്. ദാനം കൊടുക്കുന്നതല്ല വീട്. കേരളം എല്‍ഡിഎഫിന്റെ പേര് വെക്കാനോ പിണറായി വിജയന്റെ പേര് വെക്കാനോ പറഞ്ഞിട്ടില്ലെന്നും പി പ്രസാദ് പറഞ്ഞു.

'നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല. പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് മേല്‍ ചാപ്പകുത്താന്‍ അനുവദിക്കില്ല. ഇങ്ങനെ മാത്രമേ നവ കേരളം സൃഷ്ടിക്കാനാവു.' കാഞ്ഞിരപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍ പ്രസംഗിക്കവേയാണ് മന്ത്രിയുടെ പ്രതികരണം.

'നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല'; ലൈഫില്‍ പി പ്രസാദ്
ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള യൂണി. സെനറ്റിലേക്ക് വിദ്യാർത്ഥികളെ ശുപാർശ ചെയ്ത നടപടിക്ക് സ്റ്റേ

അതേസമയം നവ കേരള സദസ്സ് നടന്ന മൈതാനം 'നവകേരള സദസ്സ് മൈതാനം' എന്ന് അറിയപ്പെടണം എന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കോട്ടയത്ത് പോപ്പ് വന്നുപോയ മൈതാനം 'പോപ്പ് മൈതാനം' എന്ന് അറിയപ്പെട്ടതുപോലെ പിണറായി വിജയന്റെ പാദസ്പര്‍ശം പതിഞ്ഞ മൈതാനം നവകേരള സദസ്സ് മൈതാനം എന്ന് ഭാവിയില്‍ അറിയപ്പെടട്ടെയെന്നാണ് വി എന്‍ വാസവ പ്രസംഗത്തിനിടെ പറഞ്ഞത്.

നവകേരള സദസ്സിന് നേരെ തിരുവനന്തപുരം വരെ കല്ലെറിയുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം. യൂത്ത് കോണ്‍ഗ്രസുകാരോടും കല്ലെറിയുന്നവരോടും പറയാനുള്ളത് പൊന്‍കുന്നത്തുകാര്‍ തുമ്മിയാല്‍ തെറിക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് എറിയാന്‍ മുന്നോട്ട് വരുന്നതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ഉമ്മാട്ടി കാട്ടി പേടിപ്പിക്കേണ്ട. ബഹിഷ്‌കരിക്കാന്‍ പറയുന്തോറും ഓരോ സദസും ആള്‍ബലം കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. നിരവധി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരുമാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com