'സ്പോട്ട് ബുക്കിംഗ് എണ്ണം കുറയ്ക്കും'; ഭക്തര് സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം മന്ത്രി

യുഡിഎഫ് സംഘം സന്ദർശിച്ചോട്ടെ, ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ ആർക്കും പോകാവുന്ന ഇടമാണ് ശബരിമലയെന്ന് ദേവസ്വം മന്ത്രി

dot image

കട്ടപ്പന: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് എണ്ണം കുറയ്ക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ തവണ നിയോഗിച്ച അത്രയും പൊലീസിനെ ഇത്തവണയും നിയോഗിച്ചിട്ടുണ്ട്. തിരക്ക് കൂടുന്നത് അനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു.

ഒന്നേകാൽ ലക്ഷത്തിലധികം ആൾക്കാരാണ് ബുക്ക് ചെയ്ത് എത്തുന്നത്. ഇതല്ലാതെയും ആളുകൾ എത്തുന്നുണ്ട്. അതുകൊണ്ട് സ്പോട്ട് ബുക്കിംഗ് എണ്ണം കുറച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ, തിരക്ക് നിയന്ത്രിക്കാൻ പതിനാറായിരത്തിലധികം പൊലീസുകാർ, കൂടാതെ പാർക്കിങ്ങിലെ പ്രശ്നം പരിഹരിക്കാൻ കൂടുതൽ എക്സ് സർവീസുകാരെ നിയമിക്കാനും തീരുമാനമായി. ഐജിയുടെ നേതൃത്വത്തിലും ദേവസ്വം സെക്രട്ടറിയുടെ നേതൃത്വത്തിലും ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും സന്നിധാനത്ത് തുടരുന്നു.

'ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചു'; ആരോപണവുമായി കെ സുരേന്ദ്രൻ

ഹൈന്ദവ ആരാധനാലയങ്ങളെ തകർക്കുകയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം എന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി നൽകി. അവരങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് സംഘം സന്ദർശിച്ചോട്ടെ, ജാതിമത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ ആർക്കും പോകാവുന്ന ഇടമാണ് ശബരിമല. ശബരിമലയിൽ ഭൗതിക സാഹചര്യങ്ങളുടെ കുറവില്ല. പരമാവധി സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭക്തർ സ്വയം നിയന്ത്രണം പാലിക്കണമെന്നും തിരക്ക് കൂടുന്നതിനനുസരിച്ച് അപ്പപ്പോൾ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി പ്രതികരിച്ചു.

dot image
To advertise here,contact us
dot image