ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞ് വീണ് മരിച്ചു

തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാറാണ് മരിച്ചത്.

dot image

പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി സന്നിധാനത്തെ മുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാറാണ് മരിച്ചത്. 43 വയസ്സായിരുന്നു. എൻഡിആർഎഫ് സംഘം സന്നിധാനം സർക്കാർ ആശുപത്രിയിൽ രാംകുമാറിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തേത്തുടർന്ന് ക്ഷേത്രത്തിൽ പുലർച്ചെ 3 ന് ശുദ്ധികലശം നടത്തി.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ച കേസിൽ വിധി നാളെ
dot image
To advertise here,contact us
dot image