യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കോടതി കയറിയതിനിടയിലും പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു

മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ സംഘടനയുടെ മിനിട്സ് ബുക്ക്‌ പുതിയ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറി.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കോടതി കയറിയതിനിടയിലും പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു

കൊച്ചി: യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് കോടതി കയറിയതിനിടയിലും പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു. മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ സംഘടനയുടെ മിനിട്സ് ബുക്ക്‌ പുതിയ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കൈമാറി. തിരഞ്ഞെടുപ്പിൽ പരാതികൾ ഉണ്ടെങ്കിൽ ആർക്കും ഉന്നയിക്കാമെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

വീറും വാശിയും നിറഞ്ഞ യൂത്ത് കോൺഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷമാണ് 14 ജില്ലകളിലെയും പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. യുവതലമുറയ്ക്ക് പിന്തുണയേകി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ചടങ്ങിൽ അണിനിരന്നു. അഭിപ്രായ വ്യത്യാസങ്ങൾ കമ്മിറ്റിക്കുള്ളിൽ പറയണമെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അറിയിച്ചു.

തിരഞ്ഞെടുപ്പിൽ പരാതികൾ ഉള്ളവർക്ക് അത് ഉന്നയിക്കാമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രീതിയോട് വിയോജിപ്പുണ്ടെങ്കിലും ശുപാർശ അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട് വന്ന ഭാരവാഹികളോട് ബഹുമാനമെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കോടതി കയറിയതിനിടയിലും പുതിയ സംസ്ഥാന കമ്മിറ്റി ചുമതലയേറ്റു
മോൾക്ക് നല്ല ഓർമ്മയായിരുന്നു, എല്ലാം പറഞ്ഞുതന്നു; രേഖാചിത്രം വരയ്ക്കുന്നത് ആദ്യമായാണെന്നും ഷജിത്ത്

ഒരുമിച്ചു നിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്നും കേരളത്തിന് യൂത്ത് കോൺഗ്രസിനെ ആവശ്യമുണ്ടെന്നും വി ഡി സതീശനും കെ സുധാകരനും പ്രതികരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് യുത്ത് കോൺഗ്രസ്‌ പുതിയ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രവർത്തകരുടെ ഇടനെഞ്ചിൽ ഇന്നും ഉമ്മൻ ചാണ്ടിയുടെ ജ്വലിക്കുന്ന ഓർമ്മകളാണെന്നും നേതൃത്വം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com