
തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ട് നിന്ന അമ്മയ്ക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവ്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടെതാണ് വിധി. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം.
നവകേരള സദസ്സില് നിര്ബന്ധമായും പങ്കെടുക്കണം; സര്ക്കാര്, എയ്ഡഡ് അധ്യാപര്ക്ക് നിര്ദേശംമനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച പ്രതി കാമുകനായ ശിശുപാലനൊപ്പമാണ് താമസിച്ചിരുന്നത്. പ്രതിയുടെ മകളായ ഏഴ് വയസുകാരിയും ഇവർക്ക് ഒപ്പമായിരുന്നു താമസം. ഈ കാലയളവിൽ ശിശുപാലൻ കുട്ടിയെ പല തവണ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ്. കുട്ടി കരഞ്ഞ് കൊണ്ട് അമ്മയായ പ്രതിയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു പ്രതിയുടെ മറുപടി.
പതിനൊന്ന്കാരിയായ ചേച്ചി ഇടയക്ക് വീട്ടിൽ വന്നപ്പോൾ പീഡന വിവരം പറഞ്ഞപ്പോഴാണ് ശിശുപാലൻ ചേച്ചിയേയും പീഡിപ്പിച്ചതായി കുട്ടി അറിയുന്നത്. ശിശുപാലൻ ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികൾ വിവരം പുറത്ത് പറഞ്ഞില്ല. പിന്നീട് ഇരുവരും വീട്ടിൽ നിന്ന് രക്ഷപെട്ട് അച്ഛൻ്റെ അമ്മയുടെ വീട്ടിൽ എത്തി. പ്രായമായ അമ്മുമ്മ കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. അവിടെ നടന്ന കൗൺസിലിംഗിലാണ് കുട്ടികൾ വിവരം പുറത്ത് പറഞ്ഞത്.
വിചാരണയ്ക്കിടെ ഒന്നാം പ്രതിയായ ശിശുപാലൻ ആത്മഹത്യ ചെയ്തതിനാൽ അമ്മയ്ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ലീഗൽ സർവീസസ് അതോറിറ്റി കുട്ടികൾക്ക് നഷ്ട പരിഹാരം നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. പ്രതിയായ കുട്ടികളുടെ അമ്മ ഒന്നാം പ്രതി ശിശുപാലനെ ഉപേക്ഷിച്ച് മറ്റൊരാളുമായും താമസിച്ചിരുന്നൂ .അയാളും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഈ കേസിൻ്റെ വിചാരണ പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് കുട്ടികളും ചിൽഡ്രൻസ് ഹോമിലാണ് കഴിയുന്നത്.