
കണ്ണൂർ: നവകേരള സദസ്സ് അഞ്ചാം ദിനം പിന്നിടുന്നത് കണ്ണൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ്. മട്ടന്നൂർ, കൂത്തുപറമ്പ്, പേരാവൂർ എന്നീ മണ്ഡലങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ പതിയേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ 10 വിഷയങ്ങൾ വീതം റിപ്പോർട്ടർ ടിവി മുന്നോട്ടുവയ്ക്കുന്നു.
നവകേരള സദസ്സിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും വിപുലമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകളാണ് നവകേരള സദസ്സിൻ്റെ വേദിയിൽ ഒരുക്കിയിരിക്കുന്നത്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്ന് അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിൻ്റെ ഭാഗമായി സന്ദർശിക്കുന്ന 140 മണ്ഡലങ്ങളിലും സർക്കാർ അടിയന്തിര ശ്രദ്ധ നൽകി പരിഹരിക്കേണ്ട വിഷയങ്ങൾ റിപ്പോർട്ടർ ടി വിക്ക് മുന്നോട്ട് വയ്ക്കാനുണ്ട്.
1. വികസനം കാത്ത് വിമാനത്താവളത്തിലേക്കുള്ള 6 റോഡുകൾ
2. ഇരിക്കൂർ പുഴയുടെ കരയിടിഞ്ഞ് വലിയ വാഹനങ്ങൾ പോകുന്നില്ല
3. തോലമ്പ്രയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
4. കീഴല്ലൂർ- വട്ടക്കുണ്ട് പാലത്തിന് അപ്രോച്ച് റോഡ്
5.വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി സർവീസ്
6. യാഥാർത്ഥ്യമാകാതെ ഇരിട്ടി-മട്ടന്നൂർ കുടിവെള്ള പദ്ധതി
7. വികസനം കാത്ത് ചാലോട്, ഉരുവച്ചാൽ ടൗണുകൾ
8. കിൻഫ്ര പാർക്കിൽ ഇ സ്കൂട്ടർ നിർമാണ യൂണിറ്റ്
9. പുതിയ ട്രാഫിക് പൊലീസ് സ്റ്റേഷൻ
10. കടലാസിൽ ഒതുങ്ങി നായ്ക്കാലി ടൂറിസം പദ്ധതി
1. ഡോക്ടർമാരും ജീവനക്കാരുമില്ലാത്ത താലൂക്ക് ആശുപത്രി
2. പ്രവൃത്തികൾ നിലച്ച പഴയനിരത്ത്-പുറക്കുളം റിങ് റോഡ്
3. തറക്കല്ലിൽ ഒതുങ്ങിയ പുതിയ ബസ് സ്റ്റാന്റ്
4. നിർമാണം ഇനിയും തുടങ്ങാത്ത മജിസ്ട്രേറ്റ് കോടതി
5. പുതിയ കെട്ടിടം കാത്ത് പാനൂർ താലൂക്ക് ആശുപത്രി
6. അനിശ്ചിതാവസ്ഥയിൽ വാഴമല ടൂറിസം
7. പൂട്ടിക്കിടക്കുന്ന പാട്യത്തെ അഗ്രികൾച്ചറൽ റിസർച്ച് സെന്റർ
8. ചുവപ്പുനാടയിൽ കുരുങ്ങി പാനൂർ മിനി സിവിൽ സ്റ്റേഷൻ
9. നീണ്ടുപോകുന്ന തുരുത്തിമുക്ക് പാലം നിർമാണം
10. പണി തുടങ്ങാത്ത കുന്നോത്തുപറമ്പിൽ ഇൻഡോർ സ്റ്റേഡിയം
1. കടലാസിലൊതുങ്ങി പേരാവൂർ താലൂക്ക് ആശുപത്രി കെട്ടിടം
2. പുനർനിർമിക്കണം മാഞ്ചുവോട്,വാഴയിൽ-കണ്ടൂർ പാലങ്ങൾ
3. വന്യമൃഗശല്യം രൂക്ഷമായ കേരള-കർണാടക വനാതിർത്തി
4.ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത ഇരിട്ടി താലൂക്ക് ആശുപത്രി
5. ഡയാലിസിസ് യൂണിറ്റില്ലാത്ത കീഴ്പള്ളി സി എച്ച് സി
6. കെഎസ്ആർടിസി ഡിപ്പോ വേണം, ഒപ്പം മലയോര മേഖലയിലേക്ക് സർവീസുകളും
7. വേതന കുടിശിക ലഭിക്കാതെ ആറളം ഫാം തൊഴിലാളികൾ
8. പാതിവഴിയിൽ ജിമ്മി ജോർജ് സ്റ്റേഡിയം
9. അഗ്നിരക്ഷാ സേനയ്ക്ക് വേണം സ്വന്തമായി ആസ്ഥാന മന്ദിരം
10. ഉന്നതവിദ്യാഭ്യാസത്തിന് വേണം സർക്കാർ കോളേജ്