കോടതി ഉത്തരവിന് പുല്ലുവില; നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു

സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.
കോടതി ഉത്തരവിന് പുല്ലുവില; നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു

കണ്ണൂര്‍: ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു. കണ്ണൂര്‍ മണ്ഡലത്തിലെ സദസിന് ആളുകളെ എത്തിച്ചത് സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചാണ്. ചൊവ്വ ഹൈസ്‌കൂള്‍, ചിന്മയ വിദ്യാലയ സ്‌കൂളുകളുടെ ബസുകളാണ് ഉപയോഗിച്ചത്.

നവകേരള സദസ് പരിപാടിക്ക് സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കോടതി ഉത്തരവിന് പുല്ലുവില; നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു
നവകേരള സദസ്: മൂന്നാം ദിനം കരിങ്കൊടി പ്രതിഷേധവും അക്രമവും; പ്രതിഷേധിച്ചവർക്ക് ഡിവൈഎഫ്ഐയുടെ മർദനം

അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് കണ്ടില്ലെന്ന് നടിച്ചാണ് കണ്ണൂരില്‍ സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചത്.

സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്.

കോടതി ഉത്തരവിന് പുല്ലുവില; നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നു
'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസിനെതിരെ സമസ്ത

Related Stories

No stories found.
logo
Reporter Live
www.reporterlive.com