തകരാറില്ലാത്ത കാറില്‍ എങ്ങനെ വിഷവാതകം?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്

വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
തകരാറില്ലാത്ത കാറില്‍ എങ്ങനെ വിഷവാതകം?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ച് പൊലീസ്. കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നാണ് അന്വേഷിക്കുക.

വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കാറില്‍ ഫോറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹനവകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തകരാറില്ലാത്ത കാറില്‍ എങ്ങനെ വിഷവാതകം?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്
നടൻ വിനോദ് തോമസിന്റെ സംസ്കാരം ഇന്ന്

കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

തകരാറില്ലാത്ത കാറില്‍ എങ്ങനെ വിഷവാതകം?; വിനോദ് തോമസിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്
വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചത്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

വിനോദ് തോമസിനെ പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീനടം കുറിയന്നൂര്‍ സ്വദേശിയാണ്. കാറില്‍ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങിയില്ല. സംശയം തോന്നിയ ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിനരികില്‍ എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയ്യപ്പനും കോശിയും, കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഭൂതകാലം, വാശി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com