നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ

സെപ്റ്റംബർ 29-നാണ് സംഭവം
നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന; ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ

തൃശൂർ: നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്‌പെൻഷൻ. തൃശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്.

സെപ്റ്റംബർ 29-നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ ബിന്ദു പ്രാർഥന നടത്തിയത്. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞ്, പരിഹരിക്കാനായി പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com