കല്ല്യാശ്ശേരിയിൽ നവകേരള ബസിന് നേരെ കരിങ്കൊടി

മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടയുടനാണ് പ്രതിഷേധമുണ്ടായത്
കല്ല്യാശ്ശേരിയിൽ നവകേരള ബസിന് നേരെ കരിങ്കൊടി

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ ബസിന് നേരെ കരിങ്കൊടി പ്രതിഷേധം. കല്ല്യാശ്ശേരിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരാണ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയും മന്ത്രിമാരും വേദി വിട്ടയുടനാണ് പ്രതിഷേധമുണ്ടായത്. നവകേരള സദസ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിഷേധം നടക്കുന്നത്. സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

സംഭവത്തിന് പിന്നാലെ സിപിഐഎം പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറുന്ന സാഹചര്യവുമുണ്ടായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെയുള്ള കരിങ്കൊടി പ്രതിഷേധം എന്തുകൊണ്ടാണ് തടയാതിരുന്നത് എന്ന് ചോദിച്ചാണ് സിപിഐഎം പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറിയത്.

നേരത്തെ പ്രതിഷേധ സാഹചര്യങ്ങൾ തടയുന്നതിനായി യൂത്ത് ലീഗ് പ്രവർത്തകരെയും കെ എസ് യു പ്രവർത്തകരെയുമെല്ലാം കരുതൽ തടങ്കലിലെടുത്തിരുന്നു. നാല് കെ എസ് യു പ്രവർത്തകരെയും നാല് യൂത്ത് ലീഗ് പ്രവർത്തകരെയുമാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് തടങ്കലിലെടുത്തത്.

തങ്ങളെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ കയറി മർദിച്ചതായും പൊലീസ് യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്നും കെ എസ് യു പ്രവർത്തകർ റിപ്പോർട്ടറിനോട് പറഞ്ഞു. ഇത് മാടായി കോളേജ് തിരഞ്ഞെടുപ്പിൽ കെ എസ് യു വിജയിച്ചതിന്റെ തുടർന്നുള്ള പകപോക്കലാണെന്ന് കെ എസ് യു പ്രവർത്തകർ ആരോപിച്ചു. കരിങ്കൊടി പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ അടുത്ത വേദികളിൽ പൊലീസ് സുരക്ഷ വർധിപ്പിക്കാനുള്ള സാഹചര്യമാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com