ജനസഞ്ചയം കേരളം എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചന; മുഖ്യമന്ത്രി
കാസര്കോട്: നവ കേരള സദസിലൂടെ ജനാധിപത്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനസഞ്ചയം കേരളം എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചന. നാടിന്റെ വികസനത്തിനും പുരോഗതിക്കും സര്ക്കാറിനൊപ്പം ഞങ്ങളുമുണ്ടെന്ന പ്രഖ്യാപനം. വികസനത്തിനും പുരോഗതിക്കും സര്ക്കാരിന് ഒപ്പം ഞങ്ങളുണ്ട് എന്ന പ്രഖ്യാപനമാണതെന്നും അദ്ദേഹം പറഞ്ഞു.
നാട് വലിയ വെല്ലുവിളി നേരിടുന്നു. നികുതി വരുമാനത്തില് അഭൂതപൂര്വമായ നേട്ടം ഉണ്ട്. നാടിന്റെ നന്മക്കായി സര്ക്കാറിനൊപ്പം പ്രതിപക്ഷം ചേരേണ്ടതാണ്. എന്നാല് കേന്ദ്രം ഉണ്ടാക്കുന്ന പ്രതിസന്ധിയാണിത്. സര്ക്കാറിന്റെ ജനകീയതയെ തകര്ക്കാനുള്ള അവസരമായി പ്രതിപക്ഷം കാണുന്നു. സര്ക്കാരിന്റെ ജനകീയത തകര്ക്കാന് ദുഷ്ടലാക്കോടെ പ്രതിപക്ഷം ശ്രമിക്കുന്നു. പ്രതിപക്ഷത്തിന് ദുഷ്ടലാക്ക്. യഥാര്ത്ഥ്യം മറയ്ക്കാന് ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നു. നാടിന്റെ പ്രശ്നങ്ങള് ചര്ച്ചയല്ലാതാക്കാന് ബോധപൂര്വ്വം ശ്രമിക്കുന്നു. ഇത് നാടിനെ അറിയിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1908 പരാതികള് ഇന്നലെ ഉല്ഘാടന വേദിയില് ലഭിച്ചത്. പരാതി സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള് മെച്ചപ്പെടുത്തും. ഉല്ഘാടന സദസില് സ്ത്രീ സാന്നിധ്യം അതിവിപുലമായിരുന്നു. സര്ക്കാരിന്റെ സ്ത്രീ സുരക്ഷ നടപടികള്ക്കുള്ള പിന്തുണയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവ കേസിലെ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. തലശ്ശേരി -മാഹി ബൈപ്പാസ് അന്തിമഘട്ടത്തില്. 2025 ല് ദേശീയപാത ആറുവരിപ്പാത യാഥാര്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗ് നേതാവ് നവ കേരള സദസില് പങ്കെടുത്തതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിങ്ങനെ ശക്തിപ്പെട്ടു കൊണ്ടിരിക്കും. ഇത്തരം പങ്കാളിത്തം ഉണ്ടാകും. പങ്കെടുക്കാന് കഴിയാത്ത എംഎല്എമാര് മാനസിക സംഘര്ഷം അനുഭവിക്കുന്നു. തെറ്റു തിരുത്തി പങ്കെടുക്കണം. ഉദ്യോഗസ്ഥര് പരാതി സ്വീകരിക്കുന്നത് മന്ത്രിമാര് നേരിട്ട് വാങ്ങുന്നതിന് തുല്യമാണ്. ജനങ്ങള് നവകേരള സദസ്സിനെ പോസറ്റീവായി കാണുന്നു.
കേരള ബാങ്കില് ലീഗ് എടുത്ത നിലപാട് ആശ്ചര്യജനകമല്ല. യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ കാര്ഡ് തിരിമറി അതീവ ഗൗരവമാണ്. ഒരിക്കലും ചെയ്യാന് പാടില്ലാത്തത് എല്ലാ ഏജന്സികള് ഗൗരവത്തോടെ പരിശോധിക്കുന്നു. സംഭവം അതീവ ഗൗരവം. കോണ്ഗ്രസില് ജനാധിപത്യമില്ല. നെറികെട്ട മാര്ഗ്ഗങ്ങള് സ്വീകരിക്കുന്നു. ജനാധിപത്യ പാര്ട്ടിയെന്ന് പറയുന്നു എന്നു മാത്രം. ഉപദേശകരുടെ പങ്കും പരിശോധിക്കപ്പെടേണ്ടത്. ഉപദേശകരുടെ പങ്ക് കൂടി ഉണ്ടോയെന്ന് പരിശോധിക്കണം. തെറ്റായ പ്രചരണങ്ങളിലൂടെ തകര്ത്ത് കളയാമെന്ന് കരുതേണ്ട.അതിനുള്ള മറുപടിയാണ് ജനസഞ്ചയമെന്നും മുഖ്യമന്ത്രി പറഞ്ഞു.