
തൃശ്ശൂർ: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഹാജരാക്കാനാണ് നിർദ്ദേശം. ഹാജരാകാൻ ആവശ്യപ്പെട്ട് ഭാസുരാംഗന് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം 10 മണിക്കൂർ കൊച്ചി ഇഡി ഓഫീസിൽ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി പറഞ്ഞു.
ഭാസുരംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിൽ കൂടുതൽ ഇഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് ഭാസുരംഗനെ ഇഡി നിരന്തരം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇഡിയുടെ നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗൻ ആവർത്തിച്ച് പറഞ്ഞു.