ബിജെപി ഇസ്രയേല് അനുകൂല പരിപാടി കോഴിക്കോട്, ഉദ്ഘാടനം രാജീവ് ചന്ദ്രശേഖര്; ക്രൈസ്തവ സഭകളെ ക്ഷണിക്കും

നേരത്തെ മുസ്ലീം ലീഗിന്റേയും സിപിഐഎമ്മിന്റേയും പലസ്തീന് ഐക്യദാര്ഢ്യ റാലികള് കോഴിക്കോട് നടന്നിരുന്നു

dot image

കോഴിക്കോട്: ഇസ്രയേല് അനുകൂല പരിപാടി നടത്താന് ബിജെപി. ഡിസംബര് രണ്ടിന് കോഴിക്കോട് നടത്തുന്ന റാലി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര് ഉദ്ഘാടനം ചെയ്യും. ഭീകര വിരുദ്ധ സമ്മേളനം എന്ന പേരില് നടത്തുന്ന പരിപാടിയിലേക്ക് ക്രൈസ്തവ സഭകളെ ഉള്പ്പെടെ ക്ഷണിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി കെ സജീവന് അറിയിച്ചു.

നേരത്തെ മുസ്ലീം ലീഗിന്റേയും സിപിഐഎമ്മിന്റേയും പലസ്തീന് ഐക്യദാര്ഢ്യ റാലികള് കോഴിക്കോട് നടന്നിരുന്നു. നവംബര് 23 ന് കോണ്ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. കോഴിക്കോടിന് പുറമെ ബിജെപി പത്തനംതിട്ടയിലും എറണാകുളത്തും തൃശൂരിലും റാലി നടത്തിയേക്കും. റാലി നടത്തുന്നത് വഴി മണിപ്പൂര് കലാപത്തില് ക്രൈസ്തവ ന്യൂനപക്ഷങ്ങള്ക്കിടയില് ഉണ്ടായ അവമതിപ്പ് കടക്കാമെന്നാണ് ബിജെപി കരുതുന്നത്. സംസ്ഥാനത്ത് മറ്റ് രണ്ട് മുന്നണികളും തീവ്രവാദികള്ക്കൊപ്പമാണെന്ന് സ്ഥാപിക്കാനും റാലി നടത്തുന്നത് വഴി നടക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വിജയിച്ചയാള് യുവമോര്ച്ചയില്

സംസ്ഥാനത്ത് ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി കെ സജീവന് പ്രതികരിച്ചു. അതിര്ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന് കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവന് പറഞ്ഞു.

dot image
To advertise here,contact us
dot image