ദളപതിയും തലൈവരും വഴിമാറിക്കോ, റീ റിലീസിൽ റെക്കോർഡിടാൻ 'തല' വരുന്നുണ്ട്!; 'മങ്കാത്ത' വീണ്ടും എത്തുന്നു

അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയാണ് മങ്കാത്ത

ദളപതിയും തലൈവരും വഴിമാറിക്കോ, റീ റിലീസിൽ റെക്കോർഡിടാൻ 'തല' വരുന്നുണ്ട്!; 'മങ്കാത്ത' വീണ്ടും എത്തുന്നു
dot image

അജിത്തിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ ചിത്രമാണ് മങ്കാത്ത. അജിത്തിനെ വില്ലനായി അവതരിപ്പിച്ച ചിത്രം വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. ബോക്സ് ഓഫീസിലും ചിത്രം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ 14 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ജനുവരിയിലാണ് മങ്കാത്ത റീ റിലീസിന് ഒരുങ്ങുന്നത്. കിംഗ് മേക്കർ എന്നാണ് റീ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് വെങ്കട്ട് പ്രഭു എക്സിൽ കുറിച്ചത്. നിർമാതാക്കളായ സൺ പിക്ചേഴ്സും റീ റിലീസിന്റെ സൂചനകൾ നൽകിയിട്ടുണ്ട്. നിലവിലെ തമിഴ്നാട്ടിലെ റീ റിലീസ് റെക്കോർഡുകൾ എല്ലാം ചിത്രം തകർക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പൊങ്കൽ റിലീസുകളെയെല്ലാം മങ്കാത്ത തകർക്കുമെന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്. 2011 ലാണ് ചിത്രം പുറത്തിറങ്ങുന്നത്. പ്രേംജി, തൃഷ, ആൻഡ്രിയ, അർജുൻ, ലക്ഷ്മി റായ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അജിത്തിന്റെ അൻപതാമത് ചിത്രം കൂടിയാണ് മങ്കാത്ത. സൺ പിക്ചേഴ്സിന്റെ ബാനറിൽ ദയാനിധി അഴഗിരി, വിവേക് രത്നവേൽ എന്നിവർ നിർമ്മിച്ച ഈ സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും വെങ്കട്ട് പ്രഭു ആണ്.

അതേസമയം, പടയപ്പ ആണ് അവസാനമായി റീ റിലീസ് ചെയ്ത തമിഴ് ചിത്രം. നടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രം ഇന്ത്യ ഒട്ടാകെ റീ റിലീസ് ചെയ്‌തു. വമ്പൻ വരവേൽപ്പാണ് തലൈവർ ആരാധകർ സിനിമയ്ക്ക് നൽകിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 11 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം സിനിമ നാല് കോടിയോളമാണ് സിനിമ നേടിയത്. ഇതോടെ റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമായി പടയപ്പ മാറി. രജനിയുടെ മുൻ റീ റിലീസുകളായ ബാബ 5.3 കോടിയും ദളപതി 3.1 കോടിയുമാണ് നേടിയത്. ആദ്യ വീക്കെൻഡിൽ തന്നെ ഈ കളക്ഷൻ പടയപ്പ മറികടന്നിരിക്കുകയാണ്.

Content Highlights: Thala Ajith film Mankatha to re release on january

dot image
To advertise here,contact us
dot image