'ചോര കൊടുത്തും റാലി നടത്തും'; പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതില്‍ കെ സുധാകരന്‍

ഒന്നുകിൽ റാലി നടത്തും, അല്ലെങ്കിൽ പ്രവർത്തകരും പൊലീസും തമ്മിൽ യുദ്ധം നടക്കുമെന്ന് കെ സുധാകരന്‍
'ചോര കൊടുത്തും റാലി നടത്തും'; പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതില്‍ കെ സുധാകരന്‍

കാസര്‍കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടൽ മൂലമെന്ന് കെപിസിസി അധ്യക്ഷന്‍‌ കെ സുധാകരന്‍. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തും. ഒന്നുകിൽ റാലി നടക്കും അല്ലെങ്കിൽ പ്രവർത്തകരും പൊലീസും തമ്മിൽ യുദ്ധം നടക്കും. ചോര കൊടുത്തും നവംബര്‍ 23-ന് റാലി നടത്തും. ശശി തരൂർ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതികരണം തരംതാണതെന്നും സുധാകരന്‍ പറഞ്ഞു. ആദ്യം അനുമതി തന്നതാണ്. എന്തിനാണ് നവകേരള സദസ് നടത്തുന്നത്? മുടക്കാൻ ശ്രമിക്കുന്നവരാണ് ഉടക്കിന് വരുന്നത്. നവംബര്‍ 23 ന് പന്തൽ കെട്ടി 25 ന് പരിപാടി നടത്തിക്കൂടേ? നാണവും മാനവുമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ പലസ്തീൻ വിഷയത്തിൽ റാലി ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ സ്ഥലം കണ്ടെത്താൻ സഹായിക്കാമെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചിരുന്നു. ഗാസയിൽ നടന്ന സംഭവത്തിന് പിന്നിൽ സർക്കാര്‍ ആണോ എന്ന് ചോദിച്ച മുഹമ്മദ് റിയാസ് നവകേരള സദസ്സ് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചതാണെന്ന് പറഞ്ഞു. കേരളത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്താൻ സര്‍ക്കാര്‍ സമ്മതിച്ചില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോകുകയാണെന്നും റിയാസ് ആരോപിച്ചു.

'ചോര കൊടുത്തും റാലി നടത്തും'; പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതില്‍ കെ സുധാകരന്‍
പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎമ്മിന്‍റെ രാഷ്ട്രീയക്കളി: രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിലക്കിയതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസാണെന്ന് കോഴിക്കോട് ഡിസിസി അദ്ധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ ആരോപിച്ചിരുന്നു. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കടപ്പുറത്ത് റാലി നടത്താന്‍ 16 ദിവസം മുന്‍പ് വാക്കാല്‍ അനുമതി ലഭിച്ചിരുന്നുവെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു.

'ചോര കൊടുത്തും റാലി നടത്തും'; പലസ്തീന്‍ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചതില്‍ കെ സുധാകരന്‍
'ഗാസയിൽ നടന്ന സംഭവത്തിന് പിന്നിൽ സർക്കാര് ആണോ?' കെ പ്രവീണ്‍കുമാറിന് മുഹമ്മദ് റിയാസിന്‍റെ മറുപടി

നവകേരള സദസിന് മുന്നൊരുക്കങ്ങൾ നടത്താൻ ഉള്ളതു കൊണ്ടാണ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതെന്നും ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താമെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com