ശബരിമല തീര്ത്ഥാടകരോട് അനുകമ്പയില്ലാത്ത സര്ക്കാരിന് അയ്യപ്പശാപമുണ്ടാകും; രമേശ് ചെന്നിത്തല

ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് യോഗത്തില് അദ്ധ്യക്ഷത വഹിച്ചു.

dot image

റാന്നി: ശബരിമല തീര്ത്ഥാടനത്തിന് മുന്നൊരുക്കം നടത്തുന്നതില് പിണറായി സര്ക്കാര് പരാജയമാണെന്ന് രമേശ് ചെന്നിത്തല. മണ്ഡലകാലം തുടങ്ങാന് ദിവസങ്ങള് മാത്രം അവശേഷിക്കുമ്പോഴും സര്ക്കാര് ഇക്കാര്യത്തില് ജാഗ്രത കാട്ടുന്നില്ല. തീര്ത്ഥാടകരോട് അനുകമ്പയില്ലാത്ത സര്ക്കാരിന് അയ്യപ്പശാപമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്ത്ഥാടകരെ സര്ക്കാര് അവഗണിക്കുകയാണെന്ന് ആരോപിച്ച് റാന്നി ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

ഇത്തവണ അവലോകന യോഗം നടത്തിയെന്ന് വരുത്തുകയല്ലാതെ ഒരു വകുപ്പും ഒന്നും ചെയ്തിട്ടില്ല. ചെയ്ത പ്രവൃത്തികളുടെ 5000 രൂപയുടെ ബില്ല് പോലും മാറാത്ത സംസ്ഥാനത്ത് കേരളീയം പോലുള്ള ധൂര്ത്ത് നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് യോഗത്തില് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ഡിസിസി അദ്ധ്യക്ഷന് സതീഷ് കൊച്ചുപറമ്പില്, റിങ്കു ചെറിയാന്, കെ ജയവര്മ്മ, കാട്ടൂര് അബ്ദുള് സലാം എന്നിവരും യോഗത്തില് പങ്കെടുത്തു.

dot image
To advertise here,contact us
dot image