
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രംഗത്ത്. മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ശശി തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.
ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നാണ് പ്രതീക്ഷ. തിരുത്തിയാൽ കോൺഗ്രസിനെതിരെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ല. എന്നാൽ ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ?സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാവണം. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. സംസ്ഥാന സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല.ധൂർത്ത് ഒഴിവാക്കണം. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. ചർച്ച നടത്തിയാൽ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
'ഹമാസ് നടത്തുന്നത് ഭീകരപ്രവർത്തനമല്ല'; ശശി തരൂരിനെ തള്ളി കെ മുരളീധരൻപലസ്തീന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്ശം. ഒക്ടോബര് ഏഴിന് ഭീകരവാദികള് ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര് കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേല് അതിന് നല്കിയ മറുപടി ഗാസയില് ബോംബിട്ടുകൊണ്ടാണ്. അതില് 6000 ല് അധികം പേര് ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേല് ഇപ്പോഴും ബോംബാക്രമണം നിര്ത്തിയിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകള്. എന്നാല് ഇത് വിവാദമായതോടെ താന് എപ്പോഴും പലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂര് രംഗത്തെത്തി. താന് എന്നും പാലസ്തീന് ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂര് പ്രതികരിച്ചത്.