'മന്ത്രിയാണെന്ന് വിചാരിച്ച് എന്തും എവിടെയും പറയാമെന്ന് വിചാരിക്കരുത്'; സി കെ പത്മനാഭൻ

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്ന് വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

dot image

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണൻ വിഷയത്തിൽ സംഘാടകർക്ക് പറ്റിയ പിഴവാണെന്ന ബിജെപി നേതാവ് സി കെ പത്മനാഭൻ. മാസങ്ങൾ കഴിഞ്ഞശേഷം അനവസരത്തിൽ ഇക്കാര്യം പറഞ്ഞത് ശരിയായ നടപടിയായില്ല. ക്ഷേത്ര ആചാരങ്ങളെക്കുറിച്ചും മറ്റും പഠിച്ചിട്ട് വേണം പറയാൻ. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയിലേക്ക് ഒരിക്കലും പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം മന്ത്രി ദേവസ്വത്തിന്റെ ഭരണസംവിധാനത്തെ കുറിച്ച് മാത്രം നോക്കിയാൽ പോരാ. മന്ത്രി സ്ഥാനത്ത് തുടരുമ്പോൾ ക്ഷേത്ര കാര്യത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാവണം. തന്ത്രിമാരുടെ അധികാരപരിധിയിൽ മന്ത്രി കൈകടത്താൻ പാടില്ല. വിഷയത്തിൽ രാഷ്ട്രീയപരമായ കളി നടത്താൻ മന്ത്രി തയ്യാറാകരുത്. മന്ത്രി ഉത്തരവാദിത്വബോധം കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്ന് വിചാരിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. മന്ത്രിയാണെന്ന് വിചാരിച്ച് എന്തും എവിടെയും പറയാമെന്ന് വിചാരിക്കരുത് എന്നും അദ്ദേഹം വിമർശിച്ചു.

dot image
To advertise here,contact us
dot image