തിരഞ്ഞെടുപ്പ് കേരളബിജെപി ഒറ്റക്ക് നോക്കിക്കൊള്ളാന്‍ ആര്‍എസ്എസ്;സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കില്ല

കേരളത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ വരുമ്പോള്‍ ഇപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നില്ല.
തിരഞ്ഞെടുപ്പ് കേരളബിജെപി ഒറ്റക്ക് നോക്കിക്കൊള്ളാന്‍ ആര്‍എസ്എസ്;സാമ്പത്തിക കാര്യങ്ങളും അന്വേഷിക്കില്ല

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന നിലപാടില്‍ ആര്‍എസ്എസ്. കേന്ദ്ര നേതാവും കേരളത്തിലെ ബിജെപി നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സാമ്പത്തിക മേല്‍നോട്ടങ്ങളില്‍ നിന്ന് ആര്‍എസ്എസിനോട് മാറി നില്‍ക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തി തീരുമാനത്തിലെത്താന്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇത് സംസ്ഥാന നേതൃത്വത്തിന്റെ പരാജയമാണെന്നാണ് ആര്‍എസ്എസ് വിശേഷിപ്പിച്ചത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ജോലികളില്‍ ബിജെപിയെ നിയന്ത്രിക്കുന്നതിന് ആര്‍എസ്എസ് അംഗങ്ങളെ നിയോഗിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇത് വരെ പ്രതിനിധികളെ ആര്‍എസ്എസ് നിയോഗിച്ചിട്ടില്ല.

എന്നാല്‍ ആര്‍എസ്എസില്‍ നിന്ന് ബിജെപി നിയോഗിച്ച, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുഭാഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കാന്‍ ചില പ്രാദേശിക നേതാക്കളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ആര്‍എസ്എസ് രംഗത്തിറങ്ങുമെന്ന് തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

കേരളത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ വരുമ്പോള്‍ ഇപ്പോള്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നില്ല. പകരം സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതില്‍ സംസ്ഥാനത്തിന് വൈഷമ്യമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com