അനില്‍ ആന്റണിയെ സ്വീകരിക്കാന്‍ നേതാക്കളില്ല;ജില്ലാ പ്രസിഡന്റുമാര്‍ ദേശീയ നേതാക്കളെ സ്വീകരിക്കണം'

അനില്‍ ആന്റണിയെയും എ പി അബ്ദുള്ളക്കുട്ടിയെയും ദേശീയ ഭാരവാഹികളാക്കിയതില്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
അനില്‍ ആന്റണിയെ സ്വീകരിക്കാന്‍ നേതാക്കളില്ല;ജില്ലാ പ്രസിഡന്റുമാര്‍ ദേശീയ നേതാക്കളെ സ്വീകരിക്കണം'

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ദേശീയ നേതാക്കളെ സ്വീകരിക്കാന്‍ ബിജെപി ജില്ലാ അദ്ധ്യക്ഷന്‍മാരെത്തണമെന്ന് കര്‍ശന നിര്‍ദേശം. പാര്‍ട്ടി ദേശീയ സെക്രട്ടറി അനില്‍ ആന്റണി കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ ആരും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്. ജില്ലാ അദ്ധ്യക്ഷന്‍മാര്‍ക്ക് നിലവില്‍ തന്നെ ഭാരിച്ച ഉത്തരവാദിത്തമുണ്ട്, അതിനിടയില്‍ ഇതും കൂടി വേണോ എന്ന ചോദ്യം തിരുവനന്തപുരം ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷ് ഉയര്‍ത്തി. എന്നാല്‍ ദേശീയ നേതാക്കളെ സ്വീകരിക്കാന്‍ ജില്ലാ അദ്ധ്യക്ഷന്‍മാര്‍ തന്നെയെത്തണമെന്ന് സുഭാഷ് ഉറപ്പിച്ചു പറഞ്ഞു.

അനില്‍ ആന്റണിയെയും എ പി അബ്ദുള്ളക്കുട്ടിയെയും ദേശീയ ഭാരവാഹികളാക്കിയതില്‍ സംസ്ഥാനത്തെ ചില നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കാതെ ദേശീയ ഭാരവാഹി സ്ഥാനങ്ങള്‍ നല്‍കിയതാണ് കാരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് അനിലിനെ സ്വീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ വിമാനത്താവളത്തില്‍ എത്താതിരുന്നത് ചര്‍ച്ചയാവാനുള്ള കാരണം.

സംസ്ഥാന നേതൃയോഗത്തിന്റെ വേദിയില്‍ ആദ്യാവസാനം അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും ഉണ്ടായിരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സികെ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞയുടന്‍ തന്നെ കേന്ദ്രമന്ത്രി വി മുരളീധരന്‍ വേദി വിട്ട് സദസ്യര്‍ ഇരിക്കുന്നതിന്റെ ഏറ്റവും അവസാനം പോയിരുന്നു. മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസും എ എന്‍ രാധാകൃഷ്ണനും യോഗസ്ഥലത്ത് നിന്ന് വേഗം പോയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com