കേരളത്തിൽ പകർച്ചവ്യാധി നിരീക്ഷണ സംവിധാനമില്ല; പൊതുജനാരോഗ്യ വകുപ്പ് വേണം: ഡോ. ജേക്കബ് ജോൺ

വകുപ്പിൽ വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ജേക്കബ് ജോൺ

കേരളത്തിൽ പകർച്ചവ്യാധി നിരീക്ഷണ സംവിധാനമില്ല; പൊതുജനാരോഗ്യ വകുപ്പ് വേണം: ഡോ. ജേക്കബ് ജോൺ
dot image

തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധി നിരീക്ഷണ സംവിധാനം ഇല്ലെന്ന് പ്രമുഖ വൈറോളജിസ്റ്ററും ഐസിഎംആർ മുൻ ഡയറക്ടറുമായ ഡോ. ജേക്കബ് ജോൺ. കേരളത്തിന് അനിവാര്യമായ പൊതുജനാരോഗ്യ വകുപ്പ് ഇല്ലെന്നും, വകുപ്പ് വേണമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. വകുപ്പിൽ വിദഗ്ധരെ ഉൾപ്പെടുത്തണം. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കണം.

ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുക മാത്രമല്ല നിരവധി ജീവനുകൾ കവരുമെന്നും ജേക്കബ് ജോൺ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുജനാരോഗ്യ വകുപ്പിനായി 11 കോടി രൂപ അനുവദിച്ചെങ്കിലും അത് പാഴായി. ഇക്കാര്യത്തിൽ അന്വേഷണം പോലും ഉണ്ടായില്ലെന്നും ജേക്കബ് ജോൺ പറഞ്ഞു.

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാണ്. എന്നാൽ അതിലേക്ക് കടക്കും മുൻപ് നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image