
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. ഒരു മണി മുതല് മൂന്ന് മണിവരെയാണ് സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യുക. അങ്കമാലി എംഎല്എ റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
മുന്പ് പലവട്ടം ചര്ച്ച ചെയ്ത വിഷയമാണെന്നും വേണമെങ്കില് ഒരിക്കല്ക്കൂടി ചര്ച്ചയാകാമെന്നും ധനമന്ത്രി കെഎന് ബാലഗോപാല് അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്ക്കാരിന്റെ ധൂര്ത്തും കെടുകാര്യസ്ഥതയും ആണെന്നുമാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.