എസ്എന്‍സി ലാവ്ലിന്‍ കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്
എസ്എന്‍സി ലാവ്ലിന്‍ കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 36ാമത്തെ തവണയാണ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് 35 തവണയും ഹര്‍ജി മാറ്റിയത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ആണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ വിചാരണ നേരിടണം എന്ന വിധിയില്‍ നല്‍കിയ അപ്പീലും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരും. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിസ് എന്നിവരെയാണ് പ്രതിപട്ടികയില്‍ നിന്നും ഹൈക്കോടതി ഒഴിവാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com