ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം; കേസ്

സുബി പങ്കെടുത്ത അതേ ടെന്‍ഡറില്‍ ഇരുവരും പങ്കെടുത്തിരുന്നു.
ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം; കേസ്

തിരുവനന്തപുരം: തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കൃഷ്ണന്‍കുട്ടിയെന്ന് വിളിക്കുന്ന രമേശ്, ജഗദീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. തുടര്‍ന്ന് മ്യൂസിയം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ സുബിയാണ് പരാതിക്കാരന്‍. ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെന്‍ഡര്‍ പിടിച്ചത് സുബിയായിരുന്നു. ഇതാണ് രമേശിനേയും ജഗദീഷിനേയും ചൊടിപ്പിച്ചത്. നന്തന്‍കോഡ് ദേവസ്വംബോര്‍ഡ് ഓഫീസിന്റെ മുന്നിലെ പാര്‍ക്കിംഗ് ഏരിയയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും സുബിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് 'ക്ഷേത്രം ഹിന്ദുക്കളുടേതാണ്, പുലയരുടേതല്ല' എന്നിരിക്കെ എന്തുകൊണ്ടാണ് ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തതെന്ന് ചോദിച്ചായിരുന്നു അതിക്രമം. തുടര്‍ന്ന് രമേശും ജഗദീഷും ചേര്‍ന്ന് ക്ഷേത്രത്തില്‍ കയറരുതെന്ന് ഭീഷണിപ്പെടുത്തുകയും തുപ്പുകയും ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് സുബിയുടെ മുഖത്തടിക്കുകയും ചെയ്തു. സുബി പങ്കെടുത്ത അതേ ടെന്‍ഡറില്‍ ഇരുവരും പങ്കെടുത്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com