
കൊച്ചി: ആലുവയില് പീഡനത്തിന് ഇരയായ എട്ടുവയസ്സുകാരിയുടെ കുടുംബത്തെ സന്ദര്ശിച്ച് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞെട്ടിക്കുന്ന സംഭവമാണ് ആലുവയില് നടന്നത്. കുട്ടിയുടെ കുടുംബത്തിന് താമസിക്കാന് മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
'ഇക്കാര്യം എസ്പിയോട് സംസാരിക്കും. കുട്ടിയെ കണ്ടില്ല. മാതാപിതാക്കളെ കണ്ടു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിനെകുറിച്ച് ഡിജിപിയോട് സംസാരിക്കും. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഡിജിപിയോട് സംസാരിക്കുന്നത്.' രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പട്രോളിങ് ശക്തമാക്കണം. ക്രിമിനല് സ്വഭാവം ഉള്ളവരെ കണ്ടെത്തണം. ഇതരസംസ്ഥാന തൊഴിലാളികളെ കുറ്റംപറയാന് പറ്റില്ല. അവര് നമുക്ക് വേണ്ടി ജോലി ചെയ്തുവരുന്നവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം സര്ക്കാരിനെതിരായ വിധിയെഴുത്താണ്. നിയമസഭാ കയ്യാങ്കളികേസ് ഉള്പ്പെടെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് സര്ക്കാര്. നടന്നതൊക്കെ ജനം നേരിട്ട് കണ്ടതാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്ത്തു.