ജാഗ്രത വേണം, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി
ജാഗ്രത വേണം, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, വയനാട്, കാസർഗോഡ് ജില്ലകൾ ഒഴികെ, മറ്റ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്.

ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നാളെ രണ്ട് ജില്ലകൾക്ക് യെല്ലോ അലേർട്ടാണ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. അതേസമയം , മഴയുടെ ശക്തി നാളെ മുതൽ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com