പിന്തുടർച്ച കുറിപ്പ് വിവരാവകാശ പരിധിയിൽ വരുമെന്ന് ഉത്തരവ്; വനംവകുപ്പിന് തിരിച്ചടി

പിന്തുടർച്ച കുറിപ്പ് നൽകാനാകില്ലെന്ന് വനംവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു.

dot image

കോഴിക്കോട്: പിന്തുടർച്ച കുറിപ്പ് രഹസ്യമാക്കിവച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി. ഉദ്യോഗസ്ഥർ സ്ഥലം മാറി പോകുമ്പോൾ പിൻഗാമിക്ക് നൽകുന്ന പിന്തുടർച്ച കുറിപ്പ് (Note to successor) വിവരാവകാശ പരിധിയിൽ വരുമെന്ന് വിവരാകാശ കമീഷ്ണർ ഉത്തരവിട്ടു. പിന്തുടർച്ച കുറിപ്പ് നൽകാനാകില്ലെന്ന് വനംവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു. സൗത്ത് വയനാട് ഡിഎഫ്ഒ ധനേഷ് കുമാർ സ്ഥലം മാറി പോകുമ്പോൾ രേഖപ്പെടുത്തിയ കുറിപ്പാണ് വകുപ്പ് രഹസ്യമാക്കി വച്ചത്. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ഷാജിർ അറാഫത്ത് നൽകിയ പരാതിയിലാണ് വിവരാവകാശ കമ്മീഷൻ മറുപടി നൽകിയത്.

dot image
To advertise here,contact us
dot image