മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല; ഇഷ്ടമുണ്ടെങ്കില്‍ ധരിക്കാം, ധരിക്കാതിരിക്കാം

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല
മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല; ഇഷ്ടമുണ്ടെങ്കില്‍ ധരിക്കാം, ധരിക്കാതിരിക്കാം

തിരുവനന്തപുരം: കൊവിഡ് ഭീതി മൂലം ഏർപ്പെടുത്തിയിരുന്ന മാസ്ക് നിർബന്ധമാക്കിയുളള സർക്കാർ ഉത്തരവ് പിൻവലിച്ചു. മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കികൊണ്ട് 2022 ഏപ്രിൽ 27ന് ആണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്.

2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയത്. കൊവിഡ് വ്യാപനം ഉയർന്നതോടെ 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും മാസ്ക് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. 500 രൂപയാണ് മാസ്ക് ധരിക്കാത്തതിന് ചുമത്തിയിരുന്ന പിഴ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com