Top

റഷ്യയിലെ സ്‌കൂളില്‍ കൂട്ടക്കൊല; കുട്ടികളെയടക്കം വെടിവെച്ച് വീഴ്ത്തിയ അക്രമി ഒടുവില്‍ സ്വയം നിറയൊഴിച്ചു

വെടിവെപ്പിനെ തുടര്‍ന്ന് അധ്യാപകരേയും വിദ്യാര്‍ഥികളേയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചതായാണ് വിവരം

26 Sep 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റഷ്യയിലെ സ്‌കൂളില്‍ കൂട്ടക്കൊല; കുട്ടികളെയടക്കം വെടിവെച്ച് വീഴ്ത്തിയ അക്രമി ഒടുവില്‍ സ്വയം നിറയൊഴിച്ചു
X

മോസ്‌കോ: റഷ്യയിലെ സ്‌കൂളില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സുരക്ഷാജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. കുട്ടികളെയടക്കം വെടിവെച്ച് വീഴ്ത്തിയ അക്രമി ഒടുവില്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. മധ്യ റഷ്യയിലെ ഇഷെസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് സംഭവം.

ആയിരത്തോളം കുട്ടികളും 80 അധ്യാപകരുമുള്ള സ്‌കൂളില്‍ രണ്ട് പിസ്റ്റണുമായാണ് അക്രമി എത്തിയത്. ശേഷം തന്റെ കണ്ണില്‍ കണ്ടവര്‍ക്കുനേരെയെല്ലാം അക്രമി തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ സ്വയം വെടിവച്ച് മരിച്ചത്. പ്രതി സംഭവസ്ഥലത്തുവച്ച് തന്നെ ആത്മഹത്യ ചെയ്തതിനാല്‍ ആക്രമണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

സ്‌കൂളില്‍ ഉണ്ടായ അപ്രതീക്ഷിത വെടിവെപ്പിനെ തുടര്‍ന്ന് അധ്യാപകരേയും വിദ്യാര്‍ഥികളേയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചതായാണ് വിവരം. വിശദമായ അന്വേഷണത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Thirteen Dead In Russia School Shooting

Next Story