Top

'നിയോകൊവ്'; ഒമിക്രോണിന് ശേഷം ഭീതിയായി പുതിയ വകഭേ​​ദം, മുന്നറിയിപ്പ് വുഹാനിലെ ഗവേഷകരില്‍ നിന്ന്

നിയോകൊവ് ഉടൻ ലോകരാജ്യങ്ങളിലേക്ക് എത്തില്ലെന്നാണ് നി​ഗമനം

28 Jan 2022 10:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയോകൊവ്; ഒമിക്രോണിന് ശേഷം ഭീതിയായി പുതിയ വകഭേ​​ദം, മുന്നറിയിപ്പ് വുഹാനിലെ ഗവേഷകരില്‍ നിന്ന്
X

ഡെൽഹി: ഒമിക്രോൺ ഭീതിയിൽ ലോകം മോചിതനാകും മുൻപ് പുതിയ കൊവിഡ് വകഭേദം ലോകത്തെ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ്. നിയോകൊവ് എന്ന് പേരായ പുതിയ വകഭേദം സംബന്ധിച്ചുള്ള വിവരങ്ങളാണ് ചൈനയിലെ വുഹാനിൽ നിന്നുള്ള ​ഗവേഷകർ പങ്കുവെക്കുന്നത്.

വുഹാനിലെ ​ഗവേഷകർ പുതിയ വൈറസ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞതായി റഷ്യൻ വാർത്താ ഏജൻസിയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെ ലോകം നേരിട്ട കൊവിഡ‍് വകഭേദങ്ങളെക്കാളും അപകടകാരിയാണ് നിയോകൊവ് എന്നും മുന്നറിയിപ്പിലുണ്ട്.

മരണനിരക്ക് ഉയർത്താൻ നിയോകൊവിന് കഴിയുമെന്നതാണ് ഏറ്റവും നിർണായകമായ പ്രശ്നമായി വുഹാനിലെ ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. വുഹാൻ സർവകലാശാലയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ഗവേഷകരുടെ മുന്നറിയിപ്പ് പ്രകാരം നിയോകൊവ് അതിവേ​ഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതാണ്. എന്നാൽ നിലവിൽ ഇത് മനുഷ്യരിലേക്ക് എത്തിയിട്ടില്ല

നിയോകൊവ് ഉടൻ ലോകരാജ്യങ്ങളിലേക്ക് എത്തില്ലെന്നാണ് നി​ഗമനം. അതേസമയം നിയോകൊവ് പുതിയ വൈറസല്ലെന്നാണ് മറ്റൊരു നിരീക്ഷണം. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള വൈറസുകളിൽ നിന്നുള്ള രൂപാന്തരം മാത്രമാണെന്നും വിവരമുണ്ട്.

Next Story

Popular Stories