Top

ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവിന്റെ മകൾ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നു

23 Oct 2021 12:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവിന്റെ മകൾ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നു
X

ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുകര്‍നൊയുടെ മകള്‍ സുക്മാവതി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുന്നു. സിഎന്‍എന്‍ ഇന്തോനേഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 26 ന് ബാലിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ മതം മാറും.

ആദ്യ ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ മൂന്നാമത്തെ മകളാണ് സുക്മാവതി. നിലവിലെ രാജ്യത്തെ ഭരണപാര്‍ട്ടിയുടെ നേതാവും മുന്‍ പ്രസിഡന്റുമായ മേഘാവതി സുകര്‍നൊപുത്രിയുടെ ഇളയ സഹോദരിയുമാണ്. കവിയത്രിയായ സുക്മാവതി സുകര്‍നൊപുത്രിക്ക് നേരെ രാജ്യത്തെ ഇസ്ലാമിസ്റ്റുകളുടെ നിരന്തര ഭീഷണിയുണ്ടാവാറുണ്ട്. കവിതയിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് ആരോപണം.

സ്ത്രീകളുടെ മുഖാവരണത്തേക്കാള്‍ നല്ലത് ഇന്തോനേഷ്യന്‍ പരമ്പരാഗത ഹെയര്‍ ബണ്‍ ആണെന്ന് ഇവര്‍ ഒരു കവിതയില്‍ പരാമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നു. എന്നാല്‍ ഇന്തോനേഷ്യന്‍ ഉലെമ ഡിഫന്‍സ് ടീം, ഇന്തോനേഷ്യന്‍ ഇസ്ലാമിക് സ്റ്റുഡന്റ് മൂവ്‌മെന്റ് തുടങ്ങിയ ഇസ്ലാമിക സംഘടനകള്‍ ഈ മാപ്പ് അംഗീകരിച്ചിരുന്നില്ല.

Next Story

Popular Stories