തോക്ക് ചൂണ്ടി റോളക്സ് കവർന്നു; പിന്തുടർന്ന് ലംബോ‍​ർഗിനി കൊണ്ട് കള്ളനെ ഇടിച്ചിട്ട് യുവാവ്

ട്രാഫിക് സി​ഗ്നലിൽ നിർത്തിയിട്ടപ്പോഴായിരുന്നു മോഷണം. തോക്ക് ചൂണ്ടി ഇയാളിൽ നിന്ന് റോളക്സ് വാച്ച് കവരുകയായിരുന്നു.
തോക്ക് ചൂണ്ടി റോളക്സ് കവർന്നു; പിന്തുടർന്ന് ലംബോ‍​ർഗിനി കൊണ്ട് കള്ളനെ ഇടിച്ചിട്ട് യുവാവ്

ബ്രസീലിയ: തോക്കിൻ മുനയിൽ നിർത്തി ഏറെ പ്രിയപ്പെട്ട റോളക്സ് വാച്ച് മോഷ്ടിച്ച കള്ളനെ പിന്തുടർന്ന് ഇടിച്ച് തെറിപ്പിച്ച് യുവാവ്. ബ്രസീലിലാണ് ലംബോർ​ഗിനിയില്‍ പിന്തുടർന്ന് യുവാവ് കള്ളൻ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ഇടിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ട്രാഫിക് സി​ഗ്നൽ കഴിഞ്ഞതിന് പിന്നാലെ ഒരു പച്ച ലംബോർ​ഗിനി മോട്ടോർ സൈക്കിൾ യാത്രക്കാരനെ പിന്തുടർന്ന് ഇടിച്ചിടുകയും മോട്ടോ‍ർ സൈക്കിളിലുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുന്നതുമാണ് വീഡിയോ. എന്നാൽ ഇതിന് പിന്നിൽ യഥാർ‌ത്ഥത്തിൽ സംഭവിച്ചത് മോഷണമാണ്. ബ്രസീലിലെ ഫാരിയ ലിമയിലാണ് സംഭവം.

ട്രാഫിക് സി​ഗ്നലിൽ നിർത്തിയിട്ടപ്പോഴായിരുന്നു മോഷണം. തോക്ക് ചൂണ്ടി ഇയാളിൽ നിന്ന് റോളക്സ് വാച്ച് കവർന്നു. തുടർന്ന് ബൈക്കുമായി കടന്നുകളയുകയായിരുന്നു ലക്ഷ്യം. അനധികൃതമായി ഇടതുവശത്തുകൂടി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ലംബോർഗിനി അയാളുടെ ബൈക്ക് ഇടിച്ചിട്ടു. കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.

32 ലക്ഷം രൂപയാണ് വാച്ചിന്റെ വില. ഈ വാച്ച് മോഷണം നടത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ അമ്മയുടെ പേരിലുള്ള മോട്ടോർ സൈക്കിളിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്. തോക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചാണ് അപകട സ്ഥലത്തുനിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടത്. അതിനാൽ തന്നെ പ്രതിയെ കണ്ടെത്താൻ പൊലീസിന് പെട്ടന്ന് സാധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com