കടത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍ ; പക്ഷേ പൗരന്മാർക്ക് ദുബായിലുള്ളത് 12.5 ബില്യൺ ഡോളർ നിക്ഷേപം

രാജ്യത്തെ അതി സമ്പന്നരുടെ കൈകളിൽ പണം കുന്നുകൂടുന്നുവെന്ന് റിപ്പോർട്ട്.
കടത്തില്‍ വലഞ്ഞ് പാകിസ്ഥാന്‍ ; 
പക്ഷേ പൗരന്മാർക്ക് 
ദുബായിലുള്ളത് 12.5 ബില്യൺ ഡോളർ നിക്ഷേപം

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോഴും രാജ്യത്തെ അതി സമ്പന്നരുടെ കൈകളിൽ പണം കുന്നുകൂടുന്നുവെന്ന് റിപ്പോർട്ട്. ദുബായിൽ മാത്രം പാകിസ്ഥാനികളായ ബിസിനസുകാർക്ക് 12.5 ബില്യൺ ഡോളർ നിക്ഷേപമുണ്ടെന്നാണ് പുതുതായി പുറത്ത് വന്ന കണക്കുകൾ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന down.com എന്ന സംഘടനയാണ് കണക്കുകൾ പുറത്ത് വിട്ടത്.

റിപ്പോർട്ട് പ്രകാരം 2022 വരെ 17000 ആസ്തികൾ ദുബായിൽ പാകിസ്ഥാനികൾക്കുണ്ട്. 2022 ലെ കണക്കുകൾ പ്രകാരമുള്ള ആസ്തിയുടെ മൂല്യത്തിൽ ഇപ്പോൾ വർധന ഉണ്ടായിട്ടുണ്ടാവുമെന്നും down.com പറയുന്നു. അതേ സമയം പാകിസ്ഥാൻ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.

പാകിസ്ഥാന് പുറമെ 58 രാജ്യങ്ങളെയും down.com തങ്ങളുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ദുബായിൽ ഉള്ള നിക്ഷേപമാണ് ഏജൻസി പഠനത്തിന് വിധേയമാക്കിയത്. ദുബായ് അൺലോക്ക്ഡ്' എന്നാണ് ഈ പ്രോജക്ടിന് പേരിട്ടിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com