മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു

പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്
മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു

സാൻ്റിയാഗോ: മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കിയിട്ടുണ്ട്.

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ ലാഗോ റാങ്കോയ്ക്ക് സമീപം കനത്ത മഴയുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമാണ് അപകടം നടന്ന ലാഗോ റാങ്കോ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com